Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yelahanka Eviction

യെ​ല​ഹ​ങ്ക​യി​ലെ ബു​ൾ​ഡോ​സ​ർ രാ​ജ്; സൗ​ജ​ന്യ​മാ​യി വീ​ട് ന​ല്‍​കി​ല്ലെ​ന്ന് സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളൂ​രു: യെ​ല​ഹ​ങ്ക​യി​ല്‍ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി വീ​ട് ന​ൽ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ. വീ​ടി​ന് ഓ​രോ​രു​ത്ത​രും അ​ഞ്ചു ല​ക്ഷം രൂ​പ വീ​തം ന​ൽ​ക​ണം. 11.2 ല​ക്ഷം രൂ​പ​യു​ടെ വീ​ടാ​ണ് ന​ൽ​കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ജ​നു​വ​രി ഒ​ന്നി​ന് വീ​ട് കൈ​മാ​റും. അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്താ​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മി​തി രൂ​പീ​ക​രി​ക്കും. കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ഭ​ക്ഷ​ണ​വും വെ​ള്ള​വും ഉ​റ​പ്പാ​ക്കും.

നി​ല​വി​ൽ താ​മ​സി​ച്ചി​രു​ന്ന ഇ​ടം ന​ൽ​കാ​നാ​കി​ല്ലെ​ന്നും സി​ദ്ധ​രാ​മ​യ്യ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ഇ​രു​പ​തി​നാ​ണ് യെ​ല​ഹ​ങ്ക​യി​ലെ കൊ​ഗി​ലു ഗ്രാ​മ​ത്തി​ല്‍ കൈ​യേ​റ്റം ആ​രോ​പി​ച്ച് നി​ര​വ​ധി വീ​ടു​ക​ള്‍ അ​ധി​കൃ​ത​ര്‍ പൊ​ളി​ച്ചു​മാ​റ്റി​യ​ത്.

ഗ്രേ​റ്റ​ർ ബം​ഗ​ളൂ​രു അ​ഥോ​റി​റ്റി (ജി​ബി​എ) ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തോ​ടെ ഫ​ക്കീ​ർ കോ​ള​നി​യി​ലും വ​സീം ലേ​ഔ​ട്ടി​ലും വീ​ടു​ക​ൾ പൊ​ളി​ച്ചു​മാ​റ്റി​യ​ത്. ഇ​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

 

 

Latest News

Corehub Up